IndiaLatest

മഴ പെയ്യാന്‍ തവള കല്യാണം

“Manju”

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ രണ്ട് തവളകളുടെ വിവാഹ ചടങ്ങ് നടത്തി ഗ്രാവമാസികള്‍. മഴ കുറവ് ആയതിനാല്‍ അത് പരിഹരിക്കാനാണ് ഗ്രാമവാസികള്‍ തവളകളെ പരസ്പരം കല്യാണം കഴിപ്പിച്ചത്. ചൊവ്വാഴ്ച ഗോരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പ്രാദേശിക സംഘടനയായ ഹിന്ദു മഹാസംഘ് സംഘടിപ്പിച്ച ചടങ്ങില്‍ എല്ലാ ആചാരങ്ങളോടും കൂടിയായിരുന്നു വിവാഹം. കല്യാണം കാണാന്‍ നിരവധി പേര്‍ സ്ഥലത്തെത്തി.

വരനെയും വധുവിനെയും പോലെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച്‌ ഹിന്ദു ആചാരപ്രകാരമാണ് തവളക്കല്ല്യാണം നടത്തിയത്. മഴ പെയ്യിക്കുന്നതിന് പരമ്പരാഗതമായി ഹിന്ദു ആചാരപ്രകാരം നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം. ഉത്തരേന്ത്യയില്‍ ഇത്തരം ആചാരങ്ങള്‍ സാധാരണമാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഈ കല്യാണവും.

‘പ്രദേശം മുഴുവന്‍ വരള്‍ച്ച പോലുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. സാവന്‍ (ഹിന്ദു കലണ്ടറിലെ ഒരു മാസം) മാസത്തിന്റെ അഞ്ച് ദിവസം ഇതിനകം കഴിഞ്ഞു, പക്ഷേ മഴയില്ല. കഴിഞ്ഞ ആഴ്ച ഞങ്ങള്‍ ഹവാന്‍ പൂജ നടത്തി. ഇപ്പോള്‍ ഞങ്ങള്‍ ഒരു ജോടി തവളകളുടെ വിവാഹം സംഘടിപ്പിച്ചു. ആചാരം ഫലിക്കുമെന്നും പ്രദേശത്ത് മഴ പെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, ഹിന്ദു മഹാസംഘിലെ രമാകാന്ത് വര്‍മ ​​പറഞ്ഞു. ആചാരം തീര്‍ച്ചയായും ഫലിക്കുമെന്നും ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്നും കൂടി നിന്നവര്‍ ഉറപ്പിച്ച്‌ പറയുന്നു.

അതേസമയം, കഴിഞ്ഞ ആഴ്ച ഉത്തര്‍ പ്രദേശിലെ തന്നെ മഹാരാജ്ഗജ് ജില്ലയിലെ ഒരുകൂട്ടം സ്ത്രീകള്‍ മഴ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായി സ്ഥലം എം.എല്‍.എയായ ജയ്മംഗല്‍ കനോജിയയുടെ നഗരസഭാ ചെയര്‍മാന്‍ കൃഷ്ണ ഗോപാല്‍ ജെസ്വാള്‍ന്റെയും ദേഹത്ത് ചെളി തേപ്പിച്ച്‌ നിര്‍ത്തിയിരുന്നു. ഇതിനെയെല്ലാം ഒരു ആചാരമായിട്ടാണ് ഇവര്‍ കാണുന്നത്.

Related Articles

Back to top button