LatestThiruvananthapuram

കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണം ശനിയാഴ്ച മുതല്‍

“Manju”

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുക. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചു. എന്നാല്‍, മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്.

ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുന്‍പ് നല്‍കണമെന്നാണ് കോടതി ഉത്തരവ്.കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Related Articles

Back to top button