IndiaLatest

25 കിലോ അരിക്ക് 5% ജി.എസ്.ടി

“Manju”

കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തി. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും.30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. മൊത്തക്കച്ചവടക്കാര്‍ ഇത് സംബന്ധിച്ച്‌ മില്ലുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50 കിലോ ബാഗ് ഉണ്ടെങ്കിലും ചില്ലറ വ്യാപാരികളാണ് ഇത് വാങ്ങുന്നത്.

5 ശതമാനം ജിഎസ്ടി 25 കിലോഗ്രാമിനും അതില്‍ താഴെയ്ക്കും ബാധകമാണ്. 25 കിലോ അരിയാണ് സംസ്ഥാനത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. വിലക്കയറ്റം ഒഴിവാക്കാനാണ് നീക്കം. ജി.എസ്.ടി നിലവില്‍ വന്നതോടെ 25 കിലോ അരിയുടെ വില 42 രൂപയിലധികം വര്‍ദ്ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പൊതുവെ, എല്ലാ അരി ഇനങ്ങളുടെയും മൊത്ത വിപണി കഴിഞ്ഞ ആഴ്ചയില്‍ 2-3 രൂപ വര്‍ദ്ധിച്ചു. ഇതുകൂടാതെ, ജിഎസ്ടി വന്നതോടെ വില വര്‍ദ്ധിക്കുകയും ചെയ്തു .

Related Articles

Back to top button