India

72.19 ശതമാനം എം പിമാരുടെ പിന്തുണ ദ്രൗപദി മുർമുവിന്

“Manju”

ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണൽ പുരോഗമിക്കുന്നു. എം പിമാരുടെ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയേക്കാൾ ബഹുദൂരം മുന്നിലാണ് എന്നാണ് വിവരം. ദ്രൗപദി മുർമുവിനെ ഇതുവരെ ലഭിച്ചിരിക്കുന്നത് 5,23,600 വോട്ടുകളാണ്. ആകെ എം പിമാരുടെ വോട്ടുകളുടെ 72.19 ശതമാനമാണ് ഇത്.

ഓരോ എം പിമാരുടേയും വോട്ട് മൂല്യം 700 ആണ്. ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത് 538 എം പിമാർ ആയിരുന്നു. എന്നാൽ, അതിലും കൂടുതൽ എം പിമാർ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ചത് 1,45,600 വോട്ടുകളാണ്. ആകെ എം പിമാരുടെ 27.81 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം, ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയാകും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

Related Articles

Back to top button