Latest

ബോർഡിംഗ് പാസിന് പണം ഈടാക്കരുത്;  വ്യോമയാന മന്ത്രാലയം

“Manju”

ന്യൂഡൽഹി: ബോർഡിംഗ് പാസിന് യാത്രക്കാരിൽ നിന്നും പണം ഈടാക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു.ആദ്യമേ തന്നെ വിമാനയാത്രയ്‌ക്കായി ടിക്കറ്റ് പണം കൊടുത്ത് ബുക്ക് ചെയ്തവരാണ് വിമാനത്താവളത്തിലെത്തുന്നത്. അതേ യാത്രക്കാരിൽ നിന്ന് ബോർഡിംഗ് പാസ്സിനും കൂടി പണം ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം നിരീക്ഷിച്ചത്.

കൗണ്ടറിൽ ചെക്ക് ഇൻ ചെയ്യുന്നവരിൽനിന്ന് പണം ഈടാക്കുന്നത് ചട്ടവിരുദ്ധമായ നടപടിയാണ്. ഇത്തരം ഹിഡൺ ചാർജ്ജുകൾ വിമാനക്കമ്പനികൾ ഈടാക്കുന്നതായി പരാതി ലഭിച്ചതോടെയാണ് വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടിയത്. ഇത്തരം കാര്യങ്ങളെ നിരക്കുകളുടെ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കാനാകില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

യാത്രക്കാരിൽ നിന്ന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നതായി എംഒസിഎ യുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അധിക തുക ഈടാക്കുന്നത് എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ വ്യവസ്ഥകൾ പ്രകാരമുള്ള നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും വ്യോമയാന മന്ത്രാലയ നിർദ്ദേശത്തിൽ പറയുന്നു.

Related Articles

Back to top button