IndiaLatest

ഐ.പി.എസ് ഓഫീസറുടെ ജീവന്‍ രക്ഷിച്ച്‌ തെലങ്കാന ഗവര്‍ണര്‍

“Manju”

അമരാവതി: തെലങ്കാന ഗവര്‍ണര്‍ തമിലിസായ് സുന്ദരരാജന്റെ അവസരോചിത ഇടപെടല്‍ മൂലം രക്ഷപ്പെട്ടത് എ.ഡി.ജി.പിയുടെ ജീവന്‍.ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. 1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ക്രിപാനന്ദ് ത്രിപദി ഉജേലയെ ചികില്‍സിക്കാനാണ് സുന്ദരരാജന്‍ മുന്നിട്ടിറങ്ങിയത്. ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉജേലക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

”ഗവര്‍ണര്‍ മാഡമാണ് എന്റെ ജീവന്‍ രക്ഷിച്ചത്. ഒരു സഹോദരനെ പോലെ അവരെന്നെ സഹായിച്ചു. അല്ലായിരുന്നുവെങ്കില്‍ എന്നെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കുമായിരുന്നില്ല”-ഉജേല പറഞ്ഞു. ​നിലവില്‍ അഡീഷനല്‍ ഡി.ജി.പിയായി(റോഡ് സുരക്ഷ)സേവനമനുഷ്ടിക്കുകയാണ് ഇദ്ദേഹം.  വെള്ളിയാഴ്ച അര്‍ധരാത്രിയാണ് വിമാനത്തില്‍ വെച്ച്‌ ഐ.പി.എസ് ഓഫിസര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറായ ഗവര്‍ണര്‍ അദ്ദേഹത്തെ പരിശോധിക്കുകയായിരുന്നു. ആ സമയത്ത് തന്റെ ഹൃദയമിടിച്ച്‌ 39 മാത്രമായിരുന്നുവെന്നും ഗവര്‍ണര്‍ അത് പരിശോധിച്ചതായും ഉജേല പറഞ്ഞു.

എന്നെ മുന്നോട്ട് വളച്ചിരുത്തി റിലാക്സ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. അതോടെ ശ്വാസനില പഴയ രീതിയിലായി. ഹൈദരാബാദിലെ ആശുപത്രിയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പ്ലേറ്റ്ലറ്റ് കൗണ്ട് 14000 ആയിരുന്നു. ഗവര്‍ണര്‍ മാഡം ആണ് തനിക്ക് പുതിയ ജീവിതം നല്‍കിയതെന്നും ഉജേല നന്ദിയോടെ സ്മരിച്ചു.

Related Articles

Back to top button