Kerala

ഇടുക്കിയിൽ പുലർച്ചെ വീണ്ടും ഭൂചലനം

“Manju”

ഇടുക്കി: ജില്ലയിൽ തുടർച്ചയായ ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 3.1, 2.95 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ആണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല.

പുലർച്ചെ 1.45 ഓടെയായിരുന്നു സംഭവം. സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു ഭൂചലനങ്ങൾ ഉണ്ടായത്. എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ വിവിധ മേഖലകളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് അനലോഗ് മീറ്ററിൽ നിന്നുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്.

നേരത്തെയും സമാനമായ രീതിയിൽ ജില്ലയിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. തുടർച്ചയായുള്ള ഭൂചലനങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും അനുഭവപ്പെട്ട ഭൂചലനങ്ങൾ ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.

Related Articles

Back to top button