IndiaLatest

ചാന്‍സലറെ ആശുപത്രിയില്‍ കിടത്തി മന്ത്രി

“Manju”

ചണ്ഡീഗഡ്: സര്‍ക്കാര്‍ ആശുപത്രിയിലെ കിടക്കകള്‍ വൃത്തിഹീനമാണെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ആശുപത്രിയുടെ ചുമതലയുള്ള ഉന്നതോദ്യോഗസ്ഥനെ വിളിച്ചുവരുത്തി കിടക്കയില്‍ കിടത്തി പഞ്ചാബ് ആരോഗ്യമന്ത്രി ചേതന്‍ സിങ്. മന്ത്രിയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഫരീദ്കോട്ടിലെ ഗവ. ആശുപത്രിയിലാണ് മന്ത്രി എത്തിയത്. ബാബ ഫരീദ് ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാലക്ക് കീഴിലുള്ളതാണ് ആശുപത്രി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ് ബഹാദൂറിനെയാണ് മന്ത്രി വിളിച്ചുവരുത്തിയത്. തുടര്‍ന്ന് പരാതിയുയര്‍ന്ന കിടക്കകളില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ നടപടി.

Related Articles

Back to top button