InternationalLatest

ഇന്‍ഫിനിക്സിന്റെ ഹാന്‍ഡ്സെറ്റ് ഇന്ത്യയിലെത്തി

“Manju”

മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഇന്‍ഫിനിക്സിന്റെ പുതിയ ഹാന്‍ഡ്സെറ്റ് സ്മാര്‍ട്ട് 6 പ്ലസ് ഇന്ത്യയിലെത്തി. ഇന്‍ഫിനിക്സിന്റെ പുതിയ ബജറ്റ് ഹാന്‍ഡ്സെറ്റാണിത്. സെല്‍ഫി ക്യാമറയ്ക്കായി വാട്ടര്‍ഡ്രോപ്പ് നോച്ച്‌, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ ക്യാമറ സെന്‍സറുകള്‍ സ്ഥാപിക്കുന്നതിനുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂള്‍, എല്‍ഇഡി ഫ്ലാഷ് എന്നിവയുണ്ട്. ഫോണിന് ബോക്‌സി ഡിസൈന്‍ ആണ്.

6.82 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 12 (ഗോ എഡിഷന്‍), 8 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ സെന്‍സറുകള്‍, 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ ലെന്‍സ്, 10W ചാര്‍ജിങ് പിന്തുണയുള്ള 5000 എംഎഎച്ച്‌ ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 പ്ലസിന്റെ വില 7,999 രൂപയാണ്. ഇത് ഒരു ആമുഖ ഓഫറാണ്. ഓഗസ്റ്റ് 3 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭ്യമാകും. മിറാക്കിള്‍ ബ്ലാക്ക്, ട്രാന്‍ക്വില്‍ സീ ബ്ലൂ നിറങ്ങളിലാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 പ്ലസ് വരുന്നത്. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 പ്ലസില്‍ സെല്‍ഫി ക്യാമറ ഉള്‍ക്കൊള്ളാന്‍ വാട്ടര്‍ഡ്രോപ്പ് നോച്ച്‌ ഉള്ള 6.82-ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 1600 x 720 പിക്‌സല്‍ റെസലൂഷന്‍, 440 നിറ്റ്സ് ബ്രൈറ്റ്നസ്, 90.66 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 72 ശതമാനം എന്‍ടിഎസ്‌സി കളര്‍ ഗാമറ്റ്, പാന്‍ഡ എംഎന്‍228 (Panda MN228) ലെയര്‍ എന്നിവയുടെ സംരക്ഷണവുമുണ്ട്.

ഐഎംജി പവര്‍വിആര്‍ ജിഇ8320 ജിപിയുമായി ജോടിയാക്കിയ മെഡിയാടെക് ഹീലിയോ ജി25 ആണ് പ്രോസസര്‍. 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ട്. സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാം. 3 ജിബി വരെ വെര്‍ച്വല്‍ റാമും ഉണ്ട്.

Related Articles

Back to top button