InternationalLatest

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആവേശപ്പോരാട്ടം

“Manju”

ഇം​ഗ്ലീഷ് ക്ലബ് ഫുട്ബോള്‍ സീസണ് തുടക്കമിട്ടുകൊണ്ടുള്ള കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടം ഇന്ന് അരങ്ങേറും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയ്ക്ക് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ നേരിടും. ലെസ്റ്റര്‍ സിറ്റിയുടെ മൈതാനമായ കിങ് പവര്‍ സ്റ്റേഡിയത്തിലാണ് മത്സരം. തൊട്ടുമുന്നിലെ സീസണിലെ പ്രീമിയര്‍ ലീ​ഗ് ജേതാക്കളും എഫ്‌എ കപ്പ് ജേതാക്കളും തമ്മിലാണ് കമ്മ്യൂണിറ്റി ഷീല്‍ഡില്‍ കൊമ്ബുകോര്‍ക്കുന്നത്. അതിനേക്കാളേറെ ഇം​ഗ്ലീഷ് ഫുട്ബോളിലെ സമീപകാലത്തെ എറ്റവും കടുത്ത വൈരികളായ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് മത്സരമെന്നത് ആരാധകരുടെ ആവേശമേറ്റുന്നു. കഴിഞ്ഞ സീസണില്‍ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് സിറ്റി ലിവര്‍പൂളിനെ മറികടന്ന് പ്രീമിയര്‍ ലീ​ഗ് കിരീടമുയര്‍ത്തിയത്. ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ രണ്ട് വന്‍ സൈനിങ്ങുകളാണ് ശ്രദ്ധേയമാകുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി സൈന്‍ ചെയ്ത നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹലാന്‍ഡും. ലിവര്‍പൂള്‍ റാഞ്ചിയ യുറു​ഗ്വെ സ്ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസും തമ്മിലാദ്യമായി കൊമ്പുകോര്‍ക്കുകാനും ഈ മത്സരം അവസരമൊരുക്കിയേക്കും.

Related Articles

Back to top button