InternationalLatest

ലൂയിസ് മച്ചാഡോ ഐഎസ്‌എല്ലില്‍ തിരിച്ചെത്തിയേക്കും

“Manju”

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗില്‍ ഒരു സീസണ്‍ മാത്രമെ കളിച്ചിട്ടുള്ളുവെങ്കിലും വലിയ ശ്രദ്ധ നേടിയ വിദേശതാരമാണ് ലൂയിസ് മച്ചാഡോ. പോര്‍ച്ചു​ഗീസ് താരമായ മച്ചാഡോ, 2020-21 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയാണ് ഐഎസ്‌എല്‍ കളിച്ചത്. അക്കുറി ഐഎസ്‌എല്‍ സെമിയിലേക്കുള്ള നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പില്‍ മച്ചാഡോയുടെ പ്രകടനം ശ്രദ്ധേയമായി. വിങ്ങറായും അറ്റാക്കി​ങ് മിഡ്ഫീല്‍ഡറായും കളിക്കുന്ന താരമാണ് മച്ചാഡോ. ഐഎസ്‌എല്‍ ഏഴാം സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായി 22 മത്സരങ്ങള്‍ കളിച്ച മച്ചാഡോ ഏഴ് ​ഗോള്‍ നേടി. രണ്ട് ​ഗോളിന് മച്ചാഡോ വഴിയൊരുക്കുകയും ചെയ്തു. ഈ മിന്നുന്ന പ്രകടനം പുറത്തെടുത്തതാരം തൊട്ടടുത്ത സീസണില്‍ ഐഎസ്‌എല്‍ വിട്ട് പോളണ്ടിലേക്ക് പോയി.

പോളണ്ട് ക്ലബ് റാഡോമിയാക്കിനായാണ് മച്ചാഡോ ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം മച്ചാഡോ ഇന്ത്യയില്‍ തിരിച്ചെത്താന്‍ സാധ്യത തെളിയുന്നുണ്ട്. ഐഎസ്‌എല്ലിലെ തന്നെ ഒരു ക്ലബ് താരത്തിനായി രം​ഗത്തുണ്ടെന്നാണ് ജേണലിസ്റ്റ് ആശിഷ് നേ​ഗി തന്റെ യൂടൂബ് ചാനലില്‍ പറയുന്നത്. ക്ലബ് ഏതാണ്ടെന്ന് ആശിഷ് വെളിപ്പെടുത്തിയില്ലെങ്കിലും ഇവര്‍, മച്ചാഡോയുടെ പ്രതിനിധികളുമായി ചര്‍ച്ച തുടരുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button