InternationalLatest

മെസ്സി തിരിച്ചു വരുമെന്നാണ് വിശ്വാസം; ലപോര്‍ട

“Manju”

ലയണല്‍ മെസ്സിയുടെ തിരിച്ചു വരവ് അദ്ദേഹം ടീം വിട്ട നിമിഷം മുതല്‍ ആരാധകരുടെ സ്വപ്നമാണ്. എന്നെങ്കിലും മെസ്സി തിരിച്ചു വരും എന്ന് തന്നെയാണ് ക്ലബ്ബും ആരാധകരും വിശ്വസിക്കുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാഴ്‌സലോണ പ്രെസിഡന്റ് ലപോര്‍ട മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ച്‌ സൂചനകള്‍ നല്‍കിയത്. ഇപ്പോള്‍ വീണ്ടും ഇതിഹാസ താരത്തിന്റെ ബാഴ്‌സലോണയിലോട്ടുള്ള വരവിനെ കുറിച്ചു സൂചനകള്‍ നല്‍കുകയാണ്.

“മെസ്സി തിരിച്ചു വരണമെന്നാണ് തന്റെ ആഗ്രഹം. മെസ്സി ബാഴ്‌സലോണ വിടാന്‍ താനും ഒരു തരത്തില്‍ ഉത്തരവാദിയാണ്.” ലപോര്‍ട പറഞ്ഞു. “മെസിയോട് തങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു” ലപോര്‍ട് തുടര്‍ന്നു, “മെസ്സിയുടെ കരിയര്‍ ബാഴ്‌സലോണ ജേഴ്‌സി അണിഞ്ഞു ക്യാമ്ബ് ന്യൂവില്‍ കാണികളുടെ കരഘോഷത്തോടെ ആവണമെന്നാണ് തന്റെ അഭിലാഷം, ഇതിന് വേണ്ടി തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യും.”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദിവസങ്ങളുടെ ഇടവേളയില്‍ വീണ്ടും ലപോര്‍ട മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ചു സംസാരിച്ചത് ആരാധരെ ആവേശത്തിലാക്കിയിട്ടുണ്ട്. മെസ്സിയുടെ വിരമിക്കല്‍ ക്യാമ്ബ്ന്യൂവില്‍ വെച്ചു തന്നെ ആവണം എന്നാണ് ആരാധരുടെ എക്കാലത്തെയും ആഗ്രഹം. നിലവിലെ ക്ലബ്ബിന്റെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുന്ന പ്രസിഡന്റിന് മെസ്സിയെ തിരിച്ചെത്തിക്കാനും സാധിക്കും എന്നവര്‍ കരുതുന്നു.

Related Articles

Back to top button