ErnakulamKeralaLatest

നവപൂജിതം; പാലാരിവട്ടത്ത് ഇന്ന്  ഏരിയ സമ്മേളനവും സൗഹൃദക്കൂട്ടായ്മയും

“Manju”

എറണാകുളം : ശാന്തിഗിരി ആശ്രമത്തിൽ തൊണ്ണൂറ്റി ആറാമത് നവപൂജിതത്തോടനുബന്ധിച്ച് ഇന്ന് പാലാരിവട്ടം തേജസ് ഓഡിറ്റോറിയത്തിൽ വെച്ച് ഏരിയ സമ്മേളനവും സൗഹൃദക്കൂട്ടായ്മയും നടക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനാ പ്രവർത്തകരും ജില്ലയിൽ നിന്നുള്ള ഗുരുഭക്തരും സംബന്ധിക്കും. വൈകിട്ട് 4 ന് നടക്കുന്ന സൗഹൃദക്കൂട്ടായ്മയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

സെപ്തംബർ 1 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായാണ് സൗഹൃദ സംഗമങ്ങളും സത്സംഗങ്ങളും നടന്നു വരുന്നത്. ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും വിവിധ ആഘോഷ പരിപാടികൾ നടക്കുമെന്ന് ആർട്സ് & കൾച്ചർ വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button