International

ഭക്ഷണത്തിൽ പാറ്റ; പാകിസ്താൻ പാർലമെന്റിലെ ഭക്ഷണ ശാലകൾ അടച്ചു പൂട്ടി

“Manju”

ഇസ്ലാമാബാദ്: പാകിസ്താൻ പാർലമെന്റിലെ ഭക്ഷണ ശാലകൾ അടച്ചു പൂട്ടി. ഭക്ഷണത്തിൽ നിന്നും പാറ്റയെ കിട്ടിയതിനെ തുടർന്നാണ് ഭക്ഷണ ശാലകൾ അടച്ചു പൂട്ടിയത്. സംഭവത്തിൽ പാർലമെന്റ് അംഗങ്ങൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകി.

പാർലമെന്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഭക്ഷണ ശാലകളാണ് അടച്ചു പൂട്ടിയത്. ഏറെ നാളായി ഇവിടെ നിന്നും ലഭിച്ചിരുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമായിരുന്നു. ഇതേ തുടർന്ന് ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത് ചില പാർലമെന്റ് അംഗങ്ങൾ നിർത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണ ശാലകളിൽ നിന്നും കഴിച്ചവർക്ക് പാറ്റകളെ കിട്ടി.

പാർലമെന്റ് അംഗങ്ങളുടെ പരാതിയിൽ അധികൃതർ ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. പരിശോധനയിൽ വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഭക്ഷണ ശാലകൾ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ അധികൃതർ അടച്ചു പൂട്ടുകയായിരുന്നു.

ഇത് ആദ്യമായല്ല പാർലമെന്റിലെ ഭക്ഷണ ശാലയിൽ നിന്നും അംഗങ്ങൾക്ക് പാറ്റയെ ലഭിക്കുന്നത്. ഇതിന് മുൻപ് ഭക്ഷണത്തോടൊപ്പം വിളമ്പിയ കെച്ചപ്പിൽ നിന്നും പാറ്റയെ കിട്ടിയിരുന്നു.

Related Articles

Back to top button