InternationalLatest

വാഹനമിടിച്ച കേസ്; പ്രതിക്ക് 10 വര്‍ഷം തടവ്

“Manju”

കുവൈത്ത് സിറ്റി | കുവൈത്തി പൗരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച്‌ ക്രിമിനല്‍ കോടതി. ഇരയുടെ ഒട്ടകം പ്രതിയുടെ ക്യാമ്പിങ് സൈറ്റില്‍ പ്രവേശിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സാല്‍മിയിലെ റോഡില്‍ വാഹനാപകടത്തില്‍ ഒരു പൗരന്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. എന്നാല്‍, പ്രതി പൗരനെ മനപ്പൂര്‍വം വാഹനം കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button