HealthLatest

അറിയാം രക്തസമ്മര്‍ദ്ദം

“Manju”

 

നിശബ്ദനായ കൊലയാളി അതആണ് രക്തസമ്മര്‍ദ്ദത്തിന്റെ വിളിപ്പേര്.  ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മര്‍ദ്ദമാണ്.

35 വയസ്സിന് മുകളില്‍ ഉള്ള ആളുകള്‍ക്കാണ്  സാധാരണ ഇത്തരം അവസ്ഥകള്‍ കൂടുതലായി കണ്ടുവരുന്നത്, എങ്കിലും ഇന്നത്തെ ജീവിതശൈലി കാരണം ചെറുപ്പക്കാരിലും രക്തസമ്മര്‍ദം സാധാരണമാണ്. ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സ ആരംഭിക്കാനാകും. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത്തരമൊരു അവസ്ഥ നിരവധി രോഗങ്ങള്‍ക്കും കാരണമായേക്കാം.

ഹൃദയത്തില്‍ നിന്നും ധമനികള്‍ വഴിയാണ് രക്തം ശരീരത്തിലേക്ക് എത്തുന്നത്. ഒരു മിനുട്ടില്‍ 70 തവണയോളമാണ് ഹൃദയം രക്തം പമ്ബ് ചെയ്യുന്നത്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍ അതായത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് 120/80 നേക്കാള്‍ അധികമാണെങ്കില്‍ ഇത് ശരീരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍, കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്ബ് ചെയ്യേണ്ടി വരുമ്ബോള്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നോര്‍മല്‍ ബി.പി 120/80 ല്‍ താഴെയാണ്. 140/90ന് മുകളില്‍ രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹൈപ്പര്‍ ടെന്‍ഷനായി കണക്കാക്കാം.

ശരീരത്തില്‍ ചുറ്റും രക്തം പമ്ബ് ചെയ്യാന്‍ നിങ്ങളുടെ ഹൃദയം ഉപയോഗിക്കുന്ന ശക്തിയെയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്. രക്തസമ്മര്‍ദ്ദം മെര്‍ക്കുറിയുടെ മില്ലിമീറ്ററിലാണ് രേഖപ്പെടുത്തുന്നത്. ഇത് സിസ്റ്റോളിക്, ഡയസ്റ്റോളിക് മര്‍ദ്ദം എന്നിങ്ങനെ രേഖപ്പെടുത്തുന്ന രണ്ട് സംഖ്യകള്‍ ഉപയോഗിച്ചാണ് അളക്കുന്നത്. നിങ്ങളുടെ ഹൃദയം ശരീരത്തിന് ചുറ്റും രക്തം പമ്ബ് ചെയ്യുന്ന ശക്തിയാണ് സിസ്റ്റോളിക് മര്‍ദ്ദം. രണ്ടാമത്തെയാണ് ഡയസ്റ്റോളിക് മര്‍ദ്ദം.

ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം 90/60mmHg നും 120/80mmHg നും ഇടയിലായിരിക്കണം. നിങ്ങളുടെ റീഡിംഗുകള്‍ 120/80mmHg ന് മുകളിലാണെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പ്രായം അനുസരിച്ച്‌ ഓരോരുത്തരിലും വേണ്ട രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് ഇങ്ങനെ:

– 1 മുതല്‍ 5 വയസ്സ് വരെ – 95/65mmHg

– 6 മുതല്‍ 13 വയസ്സ് വരെ – 105/70mmHg

– 14 മുതല്‍ 19 വയസ്സ് വരെ – 117/77mmHg

– 20 മുതല്‍ 24 വയസ്സ് വരെ – 120/79mmHg

– 25 മുതല്‍ 29 വയസ്സ് വരെ – 121/80mmHg

– 30 മുതല്‍ 34 വയസ്സ് വരെ – 122/81mmHg

– 35 മുതല്‍ 39 വയസ്സ് വരെ – 123/82mmHg

– 40 മുതല്‍ 44 വയസ്സ് വരെ – 125/83mmHg

– 45 മുതല്‍ 49 വയസ്സ് വരെ – 127/84mmHg

– 50 മുതല്‍ 54 വയസ്സ് വരെ – 129/85mmHg

– 55 മുതല്‍ 59 വയസ്സ് വരെ – 131/86mmHg

– 60 മുതല്‍ 64 വയസ്സ് വരെ – 134/87mmHg

കുട്ടികള്‍ക്ക് വേണ്ട സാധാരണ രക്തസമ്മര്‍ദ്ദം:

ഒരു മാസം വരെയുള്ള നവജാതശിശുക്കള്‍ക്ക് സിസ്റ്റോളിക് മര്‍ദ്ദം 60-90 mm Hg ഉം ഡയസ്റ്റോളിക് മര്‍ദ്ദം 20-60 mm Hg ഉം ആണ്.

ശിശുക്കളുടെ (Infant) സിസ്റ്റോളിക് മര്‍ദ്ദം 87 – 105 mm Hg ഉം ഡയസ്റ്റോളിക് മര്‍ദ്ദം 53 – 66 mm Hg ഉം ആണ്.

കുഞ്ഞുങ്ങളുടെ സിസ്റ്റോളിക് മര്‍ദ്ദം 95 – 105 mm Hg ഉം ഡയസ്റ്റോളിക് മര്‍ദ്ദം 53 – 66 mm Hg ഉം ആണ്.

സ്‌കൂളില്‍ പോകുന്ന പ്രായത്തിനു മുമ്ബുള്ള കുഞ്ഞുങ്ങളുടെ സിസ്റ്റോളിക് മര്‍ദ്ദം 95-110 mm Hgഉം ഡയസ്റ്റോളിക് മര്‍ദ്ദം 56-70 mm Hg ഉം ആണ്

സ്‌കൂള്‍ പോകുന്ന കുട്ടിയുടെ സിസ്റ്റോളിക് മര്‍ദ്ദം 97-112 mm Hg ഉം ഡയസ്റ്റോളിക് മര്‍ദ്ദം 57-71 mm Hg ഉം ആയിരിക്കണം.

സ്ത്രീകളിലും പുരുഷന്മാരിലും നോ‍ര്‍മല്‍ രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് വ്യത്യസ്തമാണ്. അവ എങ്ങനെയാണെന്ന് നോക്കാം.

– 18-39 വയസ്സ് വരെയുള്ള പുരുഷന്മാര്‍ക്ക് 119/70 mm Hg, സ്ത്രീകള്‍ക്ക് 110/68 mm Hg

– 40-59 വയസ്സ് വരെയുള്ള പുരുഷന്മാര്‍ക്ക് 124/77 mm Hg, സ്ത്രീകള്‍ക്ക് 122/74 mm Hg

– 60ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് 133/69 mm Hg, സ്ത്രീകള്‍ക്ക് 139/68 mm Hg

ബ്ലഡ് പ്രഷര്‍ എങ്ങനെ അളക്കാം? : ഫാര്‍മസികള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കാം. ഇതുകൂടാതെ നിങ്ങള്‍ക്ക് ഓണ്‍ലൈനായോ നിങ്ങളുടെ പ്രദേശത്തുള്ള ഫാ‍ര്‍മസികളില്‍ നിന്നോ രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം വാങ്ങാവുന്നതാണ്. ‌ഒരു മോണിറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു കഫ് കൈയില്‍ പിടിച്ചാണ് രക്തസമ്മര്‍ദ്ദം അളക്കുന്നത്. നിങ്ങളുടെ കൈയുടെ മുകള്‍ ഭാഗത്ത് കാണപ്പെടുന്ന പ്രധാന ധമനിയായ ബ്രാച്ചിയല്‍ ആര്‍ട്ടറിയില്‍ നിന്നുള്ള രക്തപ്രവാഹം നി‍ര്‍ത്തുന്നത് വരെ കഫ് ഒരു എയര്‍ പമ്ബ് ഉപയോഗിച്ച്‌ വീര്‍പ്പിക്കും. കഫില്‍ നിന്ന് വായു പോകുന്നതിനു പിന്നാലെ, രക്തം വീണ്ടും ഒഴുകാന്‍ തുടങ്ങുമ്ബോള്‍ ഉപകരണം മര്‍ദ്ദം അളക്കുന്നു (സിസ്റ്റോളിക് മര്‍ദ്ദം). കഫ് പൂര്‍ണ്ണമായും പുറത്തുവിട്ടു കഴിഞ്ഞാല്‍, ഉപകരണം ബീറ്റുകള്‍ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ മര്‍ദ്ദം (ഡയസ്റ്റോളിക് മര്‍ദ്ദം) അളക്കുന്നു. സാധാരണ ഗതിയില്‍, സിസ്റ്റോളിക് പ്രഷര്‍ റീഡിംഗിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. കാരണം 50 വയസ്സിനു മുകളിലുള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള പ്രധാന അപകട ഘടകമാണ് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം. എന്നാല്‍ രോഗനിര്‍ണയം നടത്താന്‍ രണ്ട് റീഡിംഗുകളും ഉപയോഗിക്കാറുണ്ട്.

നിങ്ങള്‍ വീട്ടില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയാണെങ്കില്‍, ഏറ്റവും കൃത്യമായ റീഡിംഗ് ലഭിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഏറ്റവും സ്ഥിരതയോടെ അളക്കുക എന്നതാണ് ലക്ഷ്യം. അതിനാല്‍, ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതിന് മുമ്ബ് ശാന്തമായ അന്തരീക്ഷത്തില്‍ അഞ്ച് മിനിറ്റ് വിശ്രമിക്കുന്നത് നല്ലതാണ്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം എടുക്കുന്നതിന് 30 മിനിറ്റിനുള്ളില്‍ പുകവലി, വ്യായാമം അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

കൃത്യമായ അളവെടുക്കാന്‍ ഒരു തവണ ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്താല്‍ മതിയാകില്ല. താപനിലയും സമ്മര്‍ദ്ദവും പോലെയുള്ള കാര്യങ്ങള്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ വ്യത്യാസം വരുത്തും. അതിനാല്‍ ഈ വ്യതിയാനങ്ങള്‍ ശരിയാക്കാന്‍ ഒന്നിലധികം തവണ ചെക്ക് ചെയ്യുന്നത് അത്യാവശ്യമാണ്.

ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതിനായി ശരിയായ സ്ഥാനം കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ ശരീരം നിവര്‍ന്നുനില്‍ക്കുന്നതും പാദങ്ങള്‍ നിലത്ത് തൊടുന്നതുമായ സ്ഥാനത്ത് ഇരിക്കാന്‍ തക്കതായ ഒരു സ്ഥലം കണ്ടെത്തുക. കട്ടിലിന് പകരം തീന്‍മേശയില്‍ ഇരിക്കുകയും മേശപ്പുറത്ത് നിങ്ങളുടെ കൈ വെയ്ക്കുകയും ചെയ്യണം.

Related Articles

Back to top button