IndiaLatest

ഗംഗാ നദിയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ല

“Manju”

ഗംഗാ നദിയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ല അത് പുണ്യമായ നദിയെ മലിനമാക്കുന്നെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന ശാലകള്‍ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.

2016 ഫെബ്രുവരി 27 നാണ് ഗംഗാതീരത്ത് നിന്ന് 105 മീറ്റര്‍ അകലെയുള്ള ഖുറേഷിയുടെ മാംസക്കട 7 ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരകാശി ജില്ലാ പഞ്ചായത്ത് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേഷി കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിസമ്മതിച്ചതില്‍ ഒരു തെറ്റുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഖുറേഷിയുടെ ഹര്‍ജി തള്ളിയത്.

Related Articles

Back to top button