InternationalLatest

മന്ത്രിസഭ രൂപവത്കരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി

“Manju”

കുവൈത്ത് സിറ്റി: പുതിയ പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ് അല്‍ അഹമദ് അസ്സബാഹിന് കീഴില്‍ 12 മന്ത്രിമാരെ ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിനുള്ള അമീറിന്റെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങിയതായി കുവൈത്ത് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പുതിയ മന്ത്രിമാരുടെ പേരും വകുപ്പും ഏജന്‍സി പുറത്തുവിട്ടു. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഉള്‍പ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രിയാകുമെന്ന് വാര്‍ത്ത വന്നിരുന്ന ശൈഖ് തലാല്‍ ഖാലിദ് അഹമദ് അസ്സബാഹിന് ഉപപ്രധാനമന്ത്രി സ്ഥാനവും പ്രതിരോധ വകുപ്പിന്റെ ചുമതലയുംകൂടിയുണ്ടാകും.

Related Articles

Back to top button