InternationalLatest

നിരാഹാരം അവസാനിപ്പിച്ച് യാസിന്‍ മാലിക്

“Manju”

ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം ആരംഭിച്ച് പത്ത് ദിവസത്തിന് ശേഷമാണ് യാസിൻ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. കശ്മീരിലെ നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎഫ്) നേതാവായിരുന്നു യാസിൻ മാലിക്.
യാസിൻ മാലിക് പ്രതിയായ തീവ്രവാദ കേസിൽ നേരിട്ട് ഹാജരാകാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിരാഹാര സമരം ആരംഭിച്ചത്. തന്റെ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് അധികൃതർ പറഞ്ഞതിന് ശേഷമാണ് രണ്ട് മാസത്തേക്ക് സമരം അവസാനിപ്പിക്കുന്നെന്ന് അദ്ദേഹം പറഞ്ഞത്.
ജൂലൈ 22 മുതൽ തിഹാർ ജയിലിൽ നിരാഹാര സമരം നടത്തുന്ന യാസിൻ മാലിക്ക് നിരാഹാര സമരം അവസാനിപ്പിച്ചതായും ആവശ്യങ്ങൾ അധികൃതരെ അറിയിച്ചതായും ജയിൽ അധികൃതർ അറിയിച്ചു. ഇക്കാര്യം അറിയിച്ചതിന് ശേഷം മാത്രമാണ് യാസിൻ നിരാഹാരം അവസാനിപ്പിക്കാൻ സമ്മതിച്ചതെന്നും അധികൃതർ പറഞ്ഞു.

Related Articles

Back to top button