ArticleLatest

അമിതഭാരം; ഭക്ഷണത്തിന്റെ സമയത്തില്‍ കൃത്യനിഷ്ഠത വരുത്തുക….

“Manju”

അമിതഭാരം എന്നത് പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് കുറക്കാന്‍ നാം എടുക്കുന്ന എഫേര്‍ട്ട് എന്ന് പറയുന്നതും നിസ്സാരമല്ല.ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്ത്തുന്ന പല പ്രശ്‌നങ്ങളും ശരീരഭാരം കൂടുമ്ബോള്‍ ഉണ്ടാവുന്നുണ്ട്. ഒരു പരിധി വരെ നമുക്ക് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അമിതഭാരം കുറക്കാന്‍ സ്ഥിരമായി വര്‍ക്കൗട്ടും യോഗയും ജിമ്മും എല്ലാം ചെയ്യുന്നവരെങ്കില്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വര്‍ക്കൗട്ടിന് ശേഷം കഴിക്കുന്ന ഭക്ഷണം തന്നെയാണ് വില്ലന്‍. എത്രയൊക്കെ വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നൊരു പരാതി നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പിന്നിലെ കാരണവും മനസ്സിലാക്കണം. അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം വളരെ പ്രധാനപ്പെട്ടതാണ്.

വ്യായാമത്തിന് ശേഷം എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഇത്തരം ചില കാര്യങ്ങള്‍ തടി വര്‍ദ്ധിക്കുന്നതിനെക്കുറിച്ച്‌ ആശങ്കപ്പെടുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. വ്യായാമത്തിന് ശേഷം ഏത് സമയത്താണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച്‌ നാം ഓരോരുത്തരും ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ അത്ത അമിതവണ്ണത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. എത്രയൊക്കെ വര്‍ക്കൗട്ട് ചെയ്തിട്ടും നിങ്ങള്‍ക്ക് അമിതവണ്ണം എന്ന പ്രശ്‌നം വിടാതെ പിന്തുടരുന്നുവെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം തന്നെയാണ്.

Related Articles

Back to top button