Uncategorized

പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണമാക്കി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തന്റെ സമൂഹമാധ്യമ അകൗണ്ടുകളില്‍ ത്രിവര്‍ണ്ണം പ്രൊഫൈല്‍ ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരോടും ത്രിവര്‍ണ്ണം പ്രൊഫൈല്‍ ചിത്രമാക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

‘ഇന്നത്തെ ദിവസം സവിശേഷതയുള്ളതാണ്. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ നമ്മുടെ ത്രിവര്‍ണ്ണത്തെ ആഘോഷിക്കുന്ന ‘ഹര്‍ഗര്‍ തിരംഗ്’ എന്ന മുന്നേറ്റത്തിന് രാജ്യം സജ്ജമാണ്. ഞാന്‍ എന്റെ സമൂഹമാധ്യമ പേജുകളിലെ ഡി.പി മാറ്റി, നിങ്ങളോടെല്ലാവരോടും ഇങ്ങനെ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദേശീയപതാക രൂപകല്‍പന ചെയ്ത പിംഗലി വെങ്കയ്യയെ അനുസ്മരിച്ചുകൊണ്ടുള്ള ട്വീറ്റും പ്രധാനമന്ത്രി പങ്കുവെച്ചു. മഹാനായ പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷികത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മള്‍ അഭിമാനം കൊള്ളുന്ന ത്രിവര്‍ണ്ണ പതാക നല്‍കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിന് നമ്മുടെ രാഷ്ട്രം എക്കാലവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. ത്രിവര്‍ണ്ണ പതാകയുടെ ശക്തിയും പ്രചോദനവും ഉള്‍ക്കൊണ്ട് ദേശീയ പുരോഗതിക്കായി പ്രവര്‍ത്തിക്കാമെന്നും ട്വീറ്റില്‍ പറയുന്നു.

Related Articles

Back to top button