LatestThiruvananthapuram

തിളയ്ക്കുന്ന കഞ്ഞി പാത്രത്തില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു

“Manju”

മധുരൈ: തമിഴ്നാട്ടില്‍ ആടിവെള്ളി മഹോത്സവത്തിനിടയില്‍ തിളയ്ക്കുന്ന കഞ്ഞി പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. മധുരൈയില്‍ കഴിഞ്ഞ ജുലൈ 29 നായിരുന്നു ദാരുണമായ സംഭവം നടന്നത്. മുത്തുകുമാര്‍ എന്നയാളാണ് ഉത്സവത്തിനോടനുബന്ധിച്ചുണ്ടാക്കുന്ന കഞ്ഞി പാത്രത്തിലേക്ക് മുത്തുകുമാര്‍ തലകറങ്ങി വീഴുകയായിരുന്നു.

65 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. തമിഴ്നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ‘ആടിവെള്ളി’. ഈ ഉത്സവത്തിന് വലിയ പാത്രങ്ങളില്‍ കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യുന്നത് പതിവാണ്. അമ്മന്‍ ദേവിയെ പ്രീതിപ്പെടുത്തുന്നതാണ് ഈ ആചാരം.

മധുരൈയിലെ പഴങ്കനന്തം ഭാഗത്ത് ഉത്സവത്തിന്റെ ഭാഗമായി മുത്തുമാരിയമ്മന്‍ കോവിലിലെത്തുന്ന ഭക്തര്‍ക്ക് വിതരണം ചെയ്യാനായി വലിയ ചെമ്പു പാത്രത്തില്‍ കഞ്ഞിയുണ്ടാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കഞ്ഞിയുണ്ടാക്കുന്നവരുടെ സഹായിയി നില്‍ക്കുകയായിരുന്നു മുത്തുകുമാര്‍. ഇതിനിടയില്‍ അടുപ്പില്‍ തിളയ്ക്കുന്ന കഞ്ഞിപാത്രത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. മുത്തുകുമാറിനെ വലിച്ച്‌ പുറത്തെടുക്കാന്‍ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും തിളയ്ക്കുന്ന പാത്രത്തിലേക്ക് കൈയ്യിടാന്‍ ആര്‍ക്കുമായില്ല. ഒടുവില്‍ പാത്രത്തിലെ കഞ്ഞി മുഴുവന്‍ ഒഴുക്കി കളഞ്ഞാണ് മുത്തുകുമാറിനെ പുറത്തെടുത്തത്. ഇതിനകം ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഗുരതരമായി പൊള്ളലേറ്റിരുന്നു.

മധുരൈയിലുള്ള രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുത്തുകുമാര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Related Articles

Back to top button