Latest

വിപണിയിൽ ഇന്ത്യൻ രൂപയുടെ മുന്നേറ്റം; ഏഷ്യയിലെ മികച്ച പ്രകടനമെന്ന് വിദഗ്ധർ

“Manju”

മുംബൈ: വിപണിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ രൂപ. ഏഷ്യൻ വിപണി മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ഡോളറിനെതിരെ സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് നിലവിൽ ഇന്ത്യൻ രൂപ കാഴ്ചവെക്കുന്നത്. കയറ്റുമതിക്കാർ ഡോളർ കൂട്ടത്തോടെ വിറ്റഴിച്ചതാണ് രൂപയുടെ പ്രകടനം മികച്ചതാകാൻ കാരണം എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജൂൺ 27ന് ശേഷമുള്ള മികച്ച പ്രകടനമാണ് ഇന്ന് വിപണിയിൽ ഇന്ത്യൻ രൂപ നടത്തിയത്. കഴിഞ്ഞ ദിവസം 79.02ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇന്ന് 78.50 എന്ന നിലയിലെത്തി. 78.71 എന്ന നിലയിലാണ് ഇന്ന് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ 81 രൂപ വരെ താഴ്ന്ന ശേഷമാണ് നിലവിൽ രൂപ തിരിച്ചു വരവ് നടത്തുന്നത്.

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം സൃഷ്ടിച്ച അനിശ്ചിതത്വം ഡോളറിന് വിനയായി എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്തയിടെ നടന്ന 5ജി സ്പെക്ട്രം ലേലം പ്രതീക്ഷിച്ചതിനേക്കാൾ ലാഭകരമായതും രൂപയ്‌ക്ക് നേട്ടമായി. എണ്ണ വില ബാരലിന് 100 ഡോളറിൽ താഴെ എത്തിയതും രൂപയുടെ പ്രകടനം മികച്ചതാക്കുന്നതിൽ സഹായകമായി.

ഓഗസ്റ്റ് 5ന് റിസർവ് ബാങ്ക് സാമ്പത്തിക നയം പ്രഖ്യാപിക്കാനിരിക്കെ ശുഭസൂചനകളാണ് രൂപയുടെ തിരിച്ചു വരവിലൂടെ ദൃശ്യമാകുന്നത്.

Related Articles

Back to top button