IndiaLatest

പശ്ചിമ ബംഗാള്‍ മന്ത്രിസഭാ പുനഃസംഘടന ഇന്ന്

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകീട്ട് നാലിനു പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തും എന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി അടക്കം രണ്ട് പേരെ മന്ത്രി സഭയില്‍ നിന്നും ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2011 ബംഗാളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമന്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റിലും കോടികള്‍ പിടിച്ചെടുത്തതിലും ഉണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാന്‍ ആണ് മന്ത്രിസഭ അഴിച്ചുപണി.

വൈകീട്ട് നാലിന് പുതിയ അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി വിട്ടെത്തിയ ബാബുല്‍ സുപ്രിയോയെ മന്ത്രി സഭയില്‍ ഉള്‍പ്പെപ്പെടുത്തുമെന്നാണ് സൂചന. കൂടാതെ തപസ് റേ, പാര്‍ത്ഥ ഭൗമിക്, സ്‌നേഹസിസ് ചക്രവര്‍ത്തി, ഉദയന്‍ ഗുഹ എന്നി നാല് പേരുകളാണ് അന്തിമ പട്ടികയില്‍ ഉള്ളത്. പ്രദീപ് മജുംദാര്‍,ബിപ്ലബ് റോയ് ചൗധരി, തജ്മുല്‍ ഹുസൈന്‍, സത്യജിത് ബര്‍മന്‍ എന്നിവരെ സഹമന്ത്രിമാരാക്കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button