InternationalLatest

പൊളിച്ചുനീക്കല്‍ നടപടി തുടങ്ങി

“Manju”

മക്ക: മക്ക മിസ്​ഫല ഡിസ്​ട്രിക്ടിലെ കിദ്​വ വികസന പദ്ധതിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും വസ്തുവകകള്‍ ഒഴിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുന്നു. ആഗസ്​റ്റ്​ 13ന്​ കെട്ടിടങ്ങള്‍ പൊളിക്കലും നീക്കംചെയ്യലും ആരംഭിക്കുമെന്ന്​ മക്ക, മശാഇര്‍ റോയല്‍ കമീഷന്‍ വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായി അടുത്ത ദിവസങ്ങളിലായി പ്രദേശത്തെ കെട്ടിടങ്ങളിലേക്കുള്ള വെള്ളം, വൈദ്യുതി തുടങ്ങിയ സേവനങ്ങള്‍ വിച്ഛേദിക്കു​മെന്ന്​ അറിയിച്ചിട്ടുണ്ട്​. നഷ്​ടപരിഹാരത്തിനുള്ള കെട്ടിട ഉടമകള്‍ അപേക്ഷ നല്‍കുന്നതിനുള്ള സംവിധാനം സംബന്ധിച്ച വിവരങ്ങള്‍ ഉ​ടന്‍ പ്രഖ്യാപിക്കും. കിദ്​വ പ്രദേശത്തെ പൊളിക്കലും നീക്കംചെയ്യലും പുനരാരംഭിക്കുന്നതിനുള്ള തീയതി മക്ക, മശാഇര്‍ റോയല്‍ കമീഷന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button