IndiaLatest

ഇരുപത്തിനാല് മണിക്കൂറിനിടെ 17,135 പേര്‍ക്ക് കോവിഡ്

“Manju”

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍‍ധന. ഇരുപത്തിനാല് മണിക്കൂറിനിടെ 17,135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയര്‍ന്നു. 3.69 ശതമാനമാണ് ടിപിആര്‍. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,26,477 ആയി.

കഴിഞ്ഞ ദിവസം 13,734 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 34 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 24 മണിക്കൂറിനുള്ളില്‍ 19,823 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.

കേരളം, മഹാരാഷ്ട്ര, തമിഴ‍്‍നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയില്‍ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്.

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സീനുകളുടെ എണ്ണം 204.84 കോടി (2,04,84,30,732) കടന്നു. 2,71,69,995 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സീന്‍ നല്‍കിയത്. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവരുടെ വിഭാഗത്തില്‍ ഇതുവരെ 3.91 കോടിയില്‍ കൂടുതല്‍ (3,91,64,000) ആദ്യ ഡോസ് വാക്സീന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൗമാരക്കാര്‍ക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച്‌ 16ന് ആണ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി, 18നും 75നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി പ്രഖ്യാപിച്ച സൗജന്യ കരുതല്‍ ഡോസ് വിതരണം പുരോഗമിക്കുകയാണ്.

Related Articles

Back to top button