InternationalLatest

സ്മൃതി മന്ഥന ടി20 റാങ്കിംഗില്‍ മൂന്നാമത്

“Manju”

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥന ടി20 റാങ്കിംഗില്‍ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് സ്മൃതി.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 24 റണ്‍സും പാകിസ്ഥാനെതിരെ 42 പന്തില്‍ പുറത്താകാതെ 63 റണ്‍സും നേടി. ഓസ്ട്രേലിയയുടെ മെഗ് ലാനിങ് ഒന്നാം സ്ഥാനത്തും ബെത് മൂണി രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനെയാണ് മന്ഥന മറികടന്നത്. 2019ലും 2021ലും മന്ഥന മൂന്നാം റാങ്ക് നേടിയിരുന്നു.

Related Articles

Back to top button