Latest

‘പ്രിയംവദ’; സ്‌കൂൾ വിദ്യാർഥികൾ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണത്തെ ഉറ്റ് നോക്കി രാജ്യം

“Manju”

കൊൽക്കത്ത: നാനോ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂൾ. ഇന്ത്യൻ ടെക്നോളജി കോൺഗ്രസ് അസോസിയേഷനുമായി (ഐടിസിഎ) ചേർന്നാണ് ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചത്. 2023-ലാണ് നാനോ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുക.

സ്‌കൂളിൽ ഒരു ബഹിരാകാശ ലബോറട്ടറിയും ഗ്രൗണ്ട് സ്റ്റേഷനും നിർമ്മിക്കുന്നതിന് ഉൾപ്പെടെ കരാറിൽ ധാരണയായിട്ടുണ്ട്. ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റകൾ സ്വീകരിക്കുന്നതിനും അവ കോഡ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് സ്‌കൂളിൽ തന്നെ സ്‌പേസ് ലബോറട്ടറി വികസിപ്പിക്കുന്നത്. ഈ കരാറിലൂടെ വിദ്യാർത്ഥികൾക്കും ബഹിരാകാശ പര്യവേഷണത്തിൽ പങ്കുവഹിക്കാനുള്ള അവസരം ലഭിക്കുമെന്ന്‌ ഐടിസിഎ സെക്രട്ടറി ജനറൽ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. കിഴക്കൻ ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘വിദ്യാർത്ഥി ഉപഗ്രഹ’മായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയംവദസാറ്റ് എന്നാണ് സ്‌കൂൾ വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന്റെ പേര്. സൗത്ത് പോയിന്റ് എജ്യുക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റും എം.പി ബിർള ഗ്രൂപ്പിന്റെ ചെയർമാനും പ്രൊമോട്ടറുമായിരുന്നു അന്തരിച്ച പ്രിയംവദ ബിർള. ഇവരുടെ സ്മരണാർത്ഥമാണ് ഉപഗ്രഹത്തിന് പ്രിയംവദസാറ്റ് എന്ന പേര് നൽകിയിരിക്കുന്നത്. പദ്ധതി പൂർണമായും ഐഎസ്ആർഒയുടെ നിരീക്ഷണത്തിലായിരിക്കും നിർവഹിക്കുക.

Related Articles

Back to top button