International

ഇന്ത്യ ഞങ്ങൾക്ക് ജീവശ്വാസം നൽകി; ഹൃദയത്തിൽ നിന്ന് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ്

“Manju”

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയ്‌ക്ക് സഹായങ്ങൾ നൽകി ചേർത്ത് പിടിച്ച ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ശ്രീലങ്കയ്‌ക്ക് ജീവശ്വാസം നൽകിയെന്നാണ് റെനിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റിന്റെ ആചാരപരമായ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ നമ്മുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ഇന്ത്യ നൽകുന്ന സഹായം പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി. എന്റെയും എന്റെ സ്വന്തം ജനങ്ങളുടെയും പേരിൽ, പ്രധാനമന്ത്രി മോദിക്കും സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും ഞാൻ ഞങ്ങളുടെ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു റെനിലിന്റെ പരാമർശം.

ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ ശ്രീലങ്കയ്‌ക്ക് ലോഡ്കണക്കിന് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു നൽകിയിരുന്നു. 4 ബില്യൺ യുഎസ് ഡോളറിന്റെ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയത്.

ദിവസങ്ങൾക്ക് മുൻപ് അധികാരത്തിലേറിയ വിക്രമസിംഗെയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.ശ്രീലങ്കയ്‌ക്ക് തുടർന്നും സഹായം നൽകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു.

Related Articles

Back to top button