
കൊല്ലം : പോളയത്തോട് സ്വദേശി ധന്യ എല്‍ ഡി സി പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പെയിന്റിംഗ് തൊഴിലാളിയായ പോളയത്തോട് അലയന്‍സ് നഗര്‍ 56ല്‍ ബാലചന്ദ്രന്റെ മകളാണ് ധന്യ (28). കൊല്ലം ചാപ്ടര്‍ കോളേജില്‍ നിന്ന് ബി .കോമും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.കോമും നേടിയ ധന്യ സ്വന്തമായി പരിശീലിച്ചാണ് മിന്നുന്ന വിജയം കൈപ്പിടിയിലൊതുക്കിയത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ ലഭിക്കുന്ന നോട്സുകള്‍ ശേഖരിച്ചും പുസ്തകങ്ങള്‍ റഫര്‍ ചെയ്തും ദിവസവും ആറുമണിക്കുറോളം പ്രയത്നിച്ചതിന്റെ നേട്ടമാണ് ധന്യക്ക് ലഭിച്ചത്. പി എസ് സി പരീക്ഷയില്‍ ചേച്ചി സൗമ്യയും മികച്ചനേട്ടം കൈവരിച്ച ഉദ്യോഗാര്‍ത്ഥിയാണ്. കഴിഞ്ഞാഴ്ച വന്ന എല്‍ ജി എസ് ജില്ലാ ലിസ്റ്റില്‍ സൗമ്യയുമുണ്ട്. കഠിനാധ്വാനവും കഷ്ടപ്പെടാനുളള മനസ്സും കൈയിലുണ്ടെങ്കില്‍ വിജയം നിഷ് പ്രയാസം നേടാനാകുമെന്നാണ് ധന്യ പറയുന്നത്. ശാന്തിഗിരി ആശ്രമം ലാ ഡിപ്പാര്‍ട്ടുമെന്റ് സീനിയര്‍ അഡ്വൈസര്‍ മുരളി ശ്രീധര്‍ , ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് ആന്റ് ഓര്‍ഗനൈസേഷന്‍ അഡ്മനിസ്ട്രേഷന്‍ സീനിര്‍ ജനറല്‍ മാനേജര്‍ ഡി സുരേഷ് ബാബു (ഐ ആര്‍ എസ്.) എന്നിവര്‍ ചേര്‍ന്ന് ധന്യയെ സ്വവതിയില്‍ ആദരിച്ചു. ഇനി കെ എ എസ് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്നും എല്ലാത്തിനും മാതാപിതാക്കളുടെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും ധന്യ പറയുന്നു.