Uncategorized

പുളിമാത്തൂർ ശ്രീ മഹാദേവ ക്ഷേത്ര ശിവരാത്രി മഹോത്സവം

“Manju”

പോത്തൻകോട്: നന്നാട്ടുകാവ് പുളിമാത്തൂർ ശ്രീ മഹാദേവ ക്ഷേത്ര ശിവരാത്രി മഹോത്സവവും ദേവീക്ഷേത്ര പ്രതിഷ്ഠാ വാർഷികവും 13ന് സമാരംഭിച്ച് 19ന് സമാപിക്കും. പ്രധാനക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 13ന് വൈകീട്ട് 7ന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവ്വഹിക്കും. ട്രസ്റ്റ് പ്രസിഡൻ്റ് ജഗന്നാഥ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്തംഗങ്ങൾ സാംസ്കരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8.30ന് നാടകം. 14ന്  രാത്രി 7.30 ന് കഥകളി. 15ന് രാത്രി 7ന് പുഷ്പാഭിഷേകം, 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.16ന് ദേവീക്ഷേത്ര പ്രതിഷ്ഠാ വാർഷിക ദിനത്തിൽ രാവിലെ 9 ന് സമൂഹപൊങ്കാല, വൈകീട്ട് 6ന് പഞ്ചവാദ്യം, 9ന് നൃത്തനാടകം. 17ന്  വൈകീട്ട് 3 മുതൽ ആനപ്പുറത്ത് എഴുന്നള്ളത്ത് ഘോഷയാത്ര. രാത്രി 9.30ന് കാക്കാരിശ്ശി നാടകം. 18ന് മഹാശിവ രാത്രി ദിനത്തിൽ രാവിലെ 6 മുതൽ ശ്രീമദ് ഹാലാസ്യമാഹാത്മ്യ പാരായണം 8 മുതൽ പായസ വഴിപാട്, വൈകീട്ട് 6ന് സോപാന സംഗീതം, 7 ന് പഞ്ചാരിമേളം തുടർന്ന് ആകാശദീപക്കാഴ്ച, രാത്രി 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30 ന് നൃത്തനൃത്യങ്ങൾ 10 മുതൽ 108 പ്രദക്ഷിണം. 12.30 മുതൽ നാടകം. 19ന് പുലർച്ചെ 3 മുതൽ അഷ്ടാഭിഷേകവും 1008 ധാരയും മറ്റ് ക്ഷേത്ര ചടങ്ങുകളും.  ക്ഷേത്രോത്സവ ദിവസങ്ങളിൽ  ഉചയ്ക്ക്  12ന് അന്നദാനം ഉണ്ടായിരിക്കുമെന്നും സമീപത്തെ അശരണ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം ക്ഷേത്രത്തിൽ അന്നദാനം വിളമ്പുമെന്നും ക്ഷേത്ര സെക്രട്ടറി എസ്. മധുസൂദനൻ നായർ പോത്തൻകോട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Back to top button