InternationalLatest

പുരുഷ ലോംഗ്ജംപില്‍ ആദ്യ വെള്ളി സ്വന്തമാക്കി മലയാളി താരം എം ശ്രീശങ്കര്‍

“Manju”

ബര്‍മിങ്ങാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടം കുറിച്ച്‌ മലയാളി താരം എം ശ്രീശങ്കര്‍. പുരുഷ ലോംഗ് ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി.
8.08 മീറ്റര്‍ ചാടിയാണ് താരം മെഡല്‍ ഉറപ്പിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയിരിക്കുകയാണ്.
ഇന്ത്യയ്‌ക്ക് ആദ്യമായാണ് പുരുഷ ലോംഗ് ജംപ് വിഭാഗത്തില്‍ വെള്ളി മെഡല്‍ ലഭിക്കുന്നത്. തന്റെ ഈ നേട്ടത്തിന് പിന്നില്‍ അച്ഛനാണെന്നും അതുകൊണ്ട് തന്നെ ഈ മെഡല്‍ അച്ഛന് സമ്മാനിക്കുന്നുവെന്നും പാലക്കാടുകാരനായ ശ്രീശങ്കര്‍ പറയുന്നു.
അഞ്ചാം സ്ഥാനത്തെത്തിക്കൊണ്ട് മുഹമ്മദ് അനീസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

Related Articles

Back to top button