Santhigiri News

‘നവപൂജിതം – 96’ : തിരുവനന്തപുരം സിറ്റി ഏരിയയിൽ കുടുംബ സംഗമങ്ങൾ  ആരംഭിച്ചു

“Manju”

തിരുവനന്തപുരം : ‘നവപൂജിതം – 96’ ആഘോഷത്തിന്റെ ഭാഗമായുളള യൂണിറ്റ് കുടുംബ സംഗമങ്ങൾ തിരുവനന്തപുരം സിറ്റി ഏരിയയിൽ ആരംഭിച്ചു. ഓഗസ്റ്റ് 4 വ്യാഴാഴ്ച വൈകുന്നേരം 6.30ന് ശ്രീകാര്യം യൂണിറ്റിലെ ഡോ.റ്റി.എസ് സോമനാഥന്റെ വസതിയായ ‘ഗുരുചൈതന്യ’ത്തിൽ വച്ചാണ് കുടുംബ സംഗമം നടന്നത്. സിറ്റി ഏരിയ കോർഡിനേറ്റർ ബ്രഹ്മചാരി സി.പി.മനോജ് കുമാർ, എം.മോഹൻ കുമാർ, വി.മുരുകൻ തുടങ്ങിയവർ സംസാരിച്ചു. മണക്കാട് – കോളിയൂർ- കാലടി യൂണിറ്റ് കുടുംബസംഗമം നാളെ നടക്കും. 7ന് പേരൂർക്കട, 11ന് നേമം, 14ന് കണ്ണമ്മൂല യൂണിറ്റുകളിലും കുടുംബസംഗമം ഉണ്ടാകും.

Related Articles

Check Also
Close
Back to top button