InternationalLatest

താങ്ങായി നിന്നത് ഇന്ത്യ മാത്രം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ ശ്രീലങ്കന്‍ പ്രധാനമന്ത്രി

“Manju”

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യന്‍ ജനതയോടും നന്ദി അറിയിച്ചു.
ശ്രീലങ്ക കടുത്ത സാമ്ബത്തിക പ്രതിസന്ധി മറികടന്ന് പുതിയൊരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ്. നിലവിലെ സാമ്ബത്തിക സാഹചര്യം ബുദ്ധിമുട്ടു നല്കുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ ജനതയെ ചേര്‍ത്ത് പിടിച്ച നരേന്ദ്ര മോദിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ മാനുഷിക സഹായത്തിന് മുന്‍പില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ മുന്‍നിര്‍ത്തി എല്ലാ സഹായവും ഇന്ത്യയുടെ ഭാഗത്തുനി നിന്നും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുണവര്‍ധനക്ക് കത്തെഴുതിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സഹോദര ബന്ധമാണെന്നും ജനങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്കാന്‍ ഇന്ത്യ തയ്യാറാണെന്നും കത്തില്‍ പ്രതിപാദിച്ചിരുന്നു. ഈ കത്തിന് മറുപടിയായാണ് ഗുണവര്‍ധന നന്ദി അറിയിച്ചത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിന് കാലപ്പഴക്കമുണ്ട്. നിരവധി മേഖലകളില്‍ പരസ്പര സഹകരണത്തോടെയാണ് ഇരു രാജ്യങ്ങളും പ്രവര്‍ത്തിച്ചു പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകള്‍ വന്‍ കുതിച്ചു ചട്ടത്തിന്റെ ദിനങ്ങളായിരിക്കും. ശ്രീലങ്ക സാമ്ബത്തിക മേഖലയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തയ്യാറെടുക്കുകയാണ്. ഈ അവസരത്തില്‍ എല്ലാ സഹായങ്ങളും നല്‍കി ലങ്കന്‍ ജനതയെ ചേര്‍ത്ത് പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ എന്നും കടപ്പെടുന്നവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button