InternationalLatest

മുന്നറിയിപ്പുമായി സൗദി അറേബ്യ

“Manju”

റിയാദ്: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വ്യാജ സൈറ്റുകളുമായി പങ്കുവച്ചതിന്റെ ഫലമായി ഒട്ടേറെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.വ്യാജ സൈറ്റുകളില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാനോ വിവരങ്ങള്‍ പങ്കിടാനോ രാജ്യത്തിന് പുറത്തു നിന്നുള്ള ആശയവിനിമയങ്ങളോട് പ്രതികരിക്കാനോ പാടില്ല. അംഗീകൃത മന്ത്രാലയമോ ബാങ്കുകളോ ഉപയോക്താക്കളില്‍ നിന്ന് അക്കൗണ്ട് നമ്ബറുകളോ എടിഎം കാര്‍ഡുകളോ പാസ്‌വേഡോ കോഡുകളോ ഒരിക്കലും ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button