LatestThiruvananthapuram

തിരുവനന്തപുരം റൂറൽ ഏരിയ പൊതുയോഗം നടന്നു

“Manju”

ശാന്തിഗിരി : ‘നവപൂജിതം-96’ ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം തിരുവന്തപുരം റൂറൽ ഏരിയയിലെ പ്രവർത്തകരുടെ പൊതുയോഗം ഇന്ന്  നടന്നു. രാവിലെ 7.30 ന് റിസർച്ച് സോൺ കമ്മ്യൂണിറ്റി കിച്ചൺ ഡൈനിംഗ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി പ്രമീള ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഇൻചാർജ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി സി.പി. മനോജ് കുമാർ പ്രഭാഷണം നടത്തി. വിവിധ സാംസ്കാരിക ഡിവിഷനുകളെ പ്രതിനിധീകരിച്ച് റ്റി.കെ.ഉണ്ണിക്കൃഷ്ണ പ്രസാദ്, പി.പി.ബാബു, വി.എൻ.ഗോപാലകൃഷ്ണൻ, എസ്.രാജീവ്, ബിന്ദു സുനിൽ, ആർ.മുക്തൻ, ആർ.ശാന്തിപ്രിയ എന്നിവർ സംസാരിച്ചു. ഡോ.പി.എ.ഹേമലത സ്വാഗതവും എ.ശ്രീവാസ് കൃതജ്ഞതയും രേഖപ്പെടുത്തി. 200 പേർ പൊതുയോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button