Kerala

ജാതിമത വർഗ വർണ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ സ്നേഹിക്കുവാൻ സമൂഹത്തോട് ആഹ്വാനം ചെയ്ത മഹാഗുരുവാണ് നവജ്യോതിശ്രീ കരുണാകര ഗുരു: മന്ത്രി കെ എൻ ബാലഗോപാൽ

ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ നടന്ന സൗഹൃദ സമ്മേളനം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

“Manju”

കൊട്ടാരക്കര: ജാതിമത വർഗ വർണ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ സ്നേഹിക്കുവാൻ സമൂഹത്തോട് ആഹ്വാനം ചെയ്ത മഹാഗുരുവാണ് നവജ്യോതി ശ്രീ കരുണാകര ഗുരുവെന്ന്
ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. 96-ാം നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ നടന്ന സൗഹൃദ സമ്മേളനം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥിയായിരിക്കെ തന്നെ ആശ്രമവുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നെന്നും ഗുരുവിന്റെ ത്യാഗ ജീവിതവും ഗുരു വിഭാവനം ചെയ്ത ആശയവും ഇനി വരുന്ന തലമുറകൾക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ തലമുറയെ മുന്നോട്ട് നയിക്കാൻ അവതരിച്ച ഗുരുവാണ് നവജ്യോതി ശ്രീ കരുണാകര ഗുരുവെന്നും നിലവിലുള്ള വ്യവസ്ഥിതിയോട് കലഹിച്ചാണ് ഗുരു തൻ്റെ ആദർശങ്ങളെ ലോകത്തിനായി നൽകിയതെന്നും കുണ്ടറ നിയോജക മണ്ഡലം എംഎൽഎ പി സി വിഷ്ണുനാഥ് പറഞ്ഞു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ .ഷാജു , കൊല്ലം റൂറൽ എസ്. പി. കെ ബി രവി, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് ,ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ,പുനലൂർ സോമരാജൻ,കലയപുരം ജോസ്, ഉസ്താദ് മുഹുസിൽ അഹമ്മദ് ,സുഹൈർ മുസ്‌ലിയാർ, രശ്മി ആർ, രതീഷ് കിളിത്തട്ടിൽ, എഴുകോൺ രാജ്‌മോഹൻ എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു. ആത്മീയ രാഷ്ട്രീയ സാംസ്ക്കാരിക വ്യവസായ രംഗത്തെ പ്രമുഖർ സ്നേഹവിരുന്നിൽ സംബന്ധിച്ചു.

Click Here to watch full Video

Related Articles

Back to top button