IndiaLatest

ജിം കോർബെറ്റ് ദേശീയോദ്യാനം കൈയ്യേറി നിർമാണം

“Manju”

ഗുവാഹട്ടി: ദേശീയോദ്യാനം കൈയ്യേറി നിർമ്മാണ പ്രവർത്തനം നടത്തുന്നവരെ തടയണമെന്നാവശ്യവുമായി പരിസ്ഥിതി പ്രവർത്തകർ. ഉത്തരാഖണ്ഡിലെ പരിസ്ഥിതി പ്രവർത്തകരും പൊതുജനവുമാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ജിം കോർബറ്റ് നാഷ്ണൽ പാർക്ക് കൈയ്യേറി മസറുകളും പ്രാർത്ഥനാലയങ്ങളും നിർമ്മിക്കുന്നുണ്ടെന്നാണ് പരാതി. വന്യജീവി സങ്കേതത്തിൽ അഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് വരെ മസറുകളും പ്രാർത്ഥനാലയങ്ങളും നിർമ്മിക്കുന്നുണ്ടെന്നാണ് പരാതി. വലിയ തറകെട്ടി ചുവരുകൾ ഉണ്ടാക്കി ഇതിനുളളിലാണ് മസറുകൾ നിർമിച്ചിരിക്കുന്നത്. മൊറോദാബിലെ മസറിന് മുകളിൽ ‘786’ ‘ഉർസ് ഓഫ് ഭുരെ ഷാ ഷേർ അലി സുൽഫ്കർ ദാദ്മിയാൻ’ എന്ന് എഴുതിയതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.

പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങളിൽ വരെ അതിക്രമിച്ച് കയറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. അന്വേഷണത്തിൽ ദേശിയോദ്യാനത്തിന്റെ പലയിടത്തും ഇങ്ങനെ കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് നിർമ്മാണമാണെനെന്നാണ് വിവരം. സംഭവം പുറത്തായതോടെ നിയമലംഘനം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ മോദി സർക്യൂട്ട് ടൂറിസം പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് മസറുകളുടെ വിവരങ്ങൾ പുറത്തുവരുന്നത്. മസറുകൾ പലതും കാടിനുളളിലെ റോഡുകളോട് ചേർന്നാണ്. പാർക്കിലെത്തുന്ന ഗൈഡുകൾക്കോ ഇതുവഴി സന്ദർശകരെയും കൊണ്ടുവരുന്ന വാഹന ഡ്രൈവർമാർക്കോ മസറുകളുടെ ചരിത്രത്തെക്കുറിച്ച് വ്യക്തതയുമില്ല. അതുകൊണ്ടു തന്നെ മുൻകാലങ്ങളിൽ നിലനിന്നിരുന്നതല്ലെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ നിർമിച്ചിരിക്കുന്ന മസറുകളോട് ചേർന്ന് മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലം കൈയ്യേറിയിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Back to top button