InternationalLatest

യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിന് ഉത്തര കൊറിയയും

“Manju”

മോസ്‌കോ: യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിന് റഷ്യയ്ക്കൊപ്പം ഉത്തര കൊറിയയും. റഷ്യയോടൊപ്പം പോരാടുന്നതിന് ഒരു ലക്ഷം സൈനികരെ ഉത്തര കൊറിയ അയക്കുമെന്ന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ നിരീക്ഷകന്‍ ഇഗോര്‍ കൊറോഷ്‌ചെങ്കോയെ ഉദ്ധരിച്ച്‌ റഷ്യന്‍ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുദ്ധമുഖങ്ങളില്‍ തിരിച്ചടി നല്‍കാനുള്ള ഉത്തര കൊറിയന്‍ സൈന്യത്തിന്റെ കഴിവിനെ പ്രശംസിച്ച കൊറോഷ്‌ചെങ്കോ, കിം ജോങ് ഉന്നിന്റെ വാഗ്ദാനം റഷ്യ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. യുക്രെയ്‌നിയന്‍ ഫാഷിസത്തിനെതിരെ പോരാടാന്‍ ഉത്തര കൊറിയക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരെ അതിന് അനുവദിക്കണം അദ്ദേഹം പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഉത്തര കൊറിയയുടെ സഹായ വാഗ്ദാനം പുറത്തുവന്നിരിക്കുന്നത്. റഷ്യയുടെ യുദ്ധവീര്യം അവസാനിക്കാന്‍ പോവുകയാണെന്ന് കഴിഞ്ഞ മാസം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മേധാവി റിച്ചാര്‍ഡ് മൂര്‍ പറഞ്ഞിരുന്നു. യുദ്ധമുഖത്തേക്ക് സൈനികരെയും അവശ്യവസ്തുക്കളെയും ലഭ്യമാക്കാന്‍ റഷ്യ ഏറെ ബുദ്ധിമുട്ടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button