IndiaLatest

ചൈനയുടെ സ്ട്രിംഗ് ഓഫ് പേൾ തന്ത്രത്തെ തകർക്കാൻ ഐഎൻഎസ് വിക്രാന്ത്

“Manju”

മുംബൈ: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക കരുത്തായി സമുദ്രത്തെ കാക്കാൻ പോകുന്ന ഐഎൻഎസ് വിക്രാന്ത് സ്വാതന്ത്ര്യത്തിന്റെ അമൃതവർഷ ദിനത്തിൽ കരുത്തായി മാറുമ്പോൾ ആ വരവിനെ ഭയക്കുന്നത് ചൈന തന്നെ. അത്യാധുനിക വിമാനവാഹിനി ഏറ്റവും ഭീഷണിയാകാൻ പോകുന്നത് കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രത്തിന് തന്നെ. നിലവിൽ ഐഎൻഎസ് വിക്രമാദിത്യയ്‌ക്കൊപ്പം വിക്രാന്ത് ചേരുന്നതോടെ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാവുകയാണ്. ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനി ഐഎൻഎസ് വിശാലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ അതിവേഗം പുരോഗമി ക്കുകയാണ്.

പ്രതിരോധ രംഗത്തെ ആഗോള വിദഗ്ധന്മാരും ഇന്ത്യയിലെ മുൻ നാവികസേനാ വിദഗ്ധരും ഏക സ്വരത്തിൽ ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ കാവലാളാണ് വിക്രാന്ത് എന്ന് ഉറപ്പിക്കുകയാണ്. ഇന്ത്യയെ വളയുന്നതിനായി ചൈനയുടെ കുതന്ത്രമായ സ്ട്രിംഗ് ഓഫ് പേളെന്ന രാജ്യാന്തര വളഞ്ഞുപിടിക്കൽ തന്ത്രത്തെയാണ് വിക്രാന്ത് വെല്ലുവിളിക്കുന്നത്.

അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഒരു കപ്പലിനോ വിമാനത്തിനോ കടന്നു പോകാൻ പറ്റാത്ത വിധം പ്രതിരോധത്തിനും നിരീക്ഷണത്തിനും യുദ്ധത്തിനുമെല്ലാം വൻകരുത്തായി മാറുകയാണ് വിക്രാന്ത്. ഒപ്പം സഞ്ചരിക്കാൻ പോകുന്ന വൻ പ്രഹര ശേഷിയുള്ള യുദ്ധകപ്പലുകളുടെ നിരയും ചേരുന്നതോടെ ഇന്ത്യ പസഫിക്കിലെ ക്വാഡ് സഖ്യത്തിലെ കരുത്തനായി നെഞ്ചുവിരിക്കും.

ഇന്ന് ലോക രാഷ്‌ട്രങ്ങളുടെ കൈവശമുള്ള ഏറ്റവും മികച്ച വിമാന വാഹിനികളുടെ അതേ നിലവാരത്തിലാണ് ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത്. ഒപ്പം ഫ്രാൻസിന്റെ റഫേലും അമേരിക്കയുടെ എഫ് സീരീസ് വിമാനങ്ങളും ഒരു പോലെ പറന്നിറങ്ങുന്നതിനായി ക്രമീകരിച്ചിരിക്കുന്ന സാങ്കേതിക മികവും വിക്രാന്തിനെ സമുദ്രത്തിലെ കാവലാളാക്കുന്നു.

ആഗോള തലത്തിൽ ഹലോ കാരിയേഴ്‌സ് എന്ന വിളിപ്പേരിലുള്ള വിമാനവാഹിനികൾ ആകെ 47 എണ്ണമാണ് നിലവിലുള്ളത്. ഹലോ കാരിയറുകൾ എന്ന് വിശേഷിപ്പിക്കുന്ന വിശാല പ്രതലങ്ങളുള്ള വിമാന വാഹിനികളുള്ളതിൽ അമേരിക്കയാണ് മുൻപിൽ. 9 എണ്ണമാണ് യുഎസ് നാവിക സേനയ്‌ക്കുള്ളത്. ജപ്പാന് നാലും ഫ്രാൻസിന് മൂന്നെണ്ണവുമുണ്ട്. ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണ കൊറിയ ,ചൈന, ബ്രസീൽ, തായ്‌ലാന്റ് എന്നിവർക്ക് രണ്ടെണ്ണവുമുണ്ട്. തായ്‌ലാന്റിന് ഒരെണ്ണമാണുള്ളത്.

ഇതിൽ പെടാത്ത മറ്റ് വിമാനവാഹിനികളിൽ 11 എണ്ണം സ്വന്തമായുള്ള അമേരിക്ക സമുദ്രശക്തിയിൽ ഏറെ മുന്നിലാണ്. ചൈന, ഇറ്റലി, ബ്രിട്ടൺ ഇവർക്കൊപ്പം ഇന്ത്യയും രണ്ട് വീതം വിമാന വാഹിനികപ്പലുകളാണ് സ്വന്തമായുള്ളത്. ഫ്രാൻസ്, റഷ്യ, സ്‌പെയിൻ എന്നിവർക്ക് ഒന്നുവീതവുമുണ്ട്.

Related Articles

Back to top button