Kollam
പോലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യ ശ്രമം

കൊല്ലം: ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യ ശ്രമം. ശാസ്താംകോട്ട സ്വദേശി പത്മകുമാറാണ് ബ്ലേഡ് ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാർഹിക പീഡന കേസിൽ പ്രതിയാണ് പത്മകുമാർ. നേരത്തെ രണ്ട് തവണ റിമാൻഡിൽ കഴിഞ്ഞിട്ടുമുണ്ട്.
ഏതാനും നാളുകൾക്ക് മുമ്പ് തിരുവനന്തപുരം ആര്യനാട് പോലീസ് സ്‌റ്റേഷനിലും പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. മോഷണക്കേസ് പ്രതി കുഞ്ഞുമോൻ സെല്ലിനുള്ളിലെ ടൈൽ പൊട്ടിച്ച് ഞരമ്പ് മുറിക്കുകയായിരുന്നു. കേസിൽ ഭാര്യയെ കൂടി പ്രതി ചേർത്തതിലുള്ള പ്രതിഷേധമായിട്ടായിരുന്നു ആത്മഹത്യാശ്രമം.