LatestThiruvananthapuram

സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്‌

“Manju”

തിരുവനന്തപുരം: തീരദേശത്തെ ജീവിത പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തുന്നു. ബോട്ടുകളുമായി എത്തിയാണ് സമരം. ലത്തീന്‍ രൂപതയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വിഴിഞ്ഞത്തും പൂന്തുറയിലുമടക്കം വിവിധയിടങ്ങളില്‍ ബോട്ടുകള്‍ കൊണ്ടുവരുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. ബോട്ടുകള്‍ പിന്നീട് വിട്ടയച്ചു.

മത്സ്യത്തൊഴിലാളികളുടെ സമരം തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണം മൂലമാണ് തീരദേശ മേഖല അപ്പാടെ കടല്‍വിഴുങ്ങുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. തങ്ങള്‍ക്ക് വീട് നിർമിച്ച് തരുന്നതുവരെ സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളമായി സെക്രട്ടറിയേറ്റില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തിവരുന്നുണ്ട്.

Related Articles

Back to top button