LatestThiruvananthapuram

‘എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്, മക്കള്‍ എല്ലാവര്‍ക്കും നന്ദി’

“Manju”

തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. പൊന്നാട അണിയിച്ച്‌ പുരസ്കാരം സമ്മാനിച്ച ശേഷം മുഖ്യമന്ത്രി നഞ്ചിയമ്മയ്ക്ക് ഹസ്തദാനം നല്‍കി. മുഖ്യമന്ത്രിയ്ക്ക് മറുപടിയായി നഞ്ചിയമ്മയുടെ നിറഞ്ഞ ചിരി. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണ ഉദ്ഘാടനത്തില്‍ വച്ചാണ് മുഖ്യമന്ത്രി നഞ്ചിയമ്മയെ ആദരിച്ചത്.

എന്‍റെ മനസ്സ് നിറഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. മക്കള്‍ എനിക്ക് നല്‍കിയ അവാര്‍ഡാണിത്. ഞാന്‍ കഷ്ടപ്പെട്ട് മേടിച്ചതല്ല. എന്റെ പാട്ടിനെ ഇനീം ഞാന്‍ നിങ്ങള്‍ക്ക് തരാം. ഇനീം മക്കള്‍ ഉള്ളിലുണ്ട്. അവരെ സര്‍ക്കാര്‍ പൊറത്ത് കൊണ്ടുവരണം. എന്റെ പാട്ട് പുടിച്ചാ എടുത്താല്‍ മതിയെന്നാണ് സച്ചി സാറിനോട് പറഞ്ഞത്. എനിക്ക് കൊറേ പറയാനും പാടാനുമുണ്ട്”, നഞ്ചിയമ്മ പറഞ്ഞു.

ഒരുപാട് പ്രോഗ്രാം ഉള്ളതുകൊണ്ട് തന്റെ ശബ്ദം പോയെന്ന് പറഞ്ഞ് നഞ്ചിയമ്മ ക്ഷമാപണം നടത്തി. എന്നാല്‍ ഒരു പാട്ട് കൂടി പാടാമെന്ന് പറഞ്ഞാണ് നഞ്ചിയമ്മ വാക്കുകള്‍ അവസാനിപ്പിച്ചത്. നഞ്ചിയമ്മ “കലക്കാത്ത സന്ദനമേരം” എന്ന ഗാനം ആലപിച്ചപ്പോള്‍ വലിയ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

 

 

Related Articles

Back to top button