LatestThiruvananthapuram

ക്രഷുകള്‍ ആദ്യഘട്ടത്തില്‍ ഏഴു ജില്ലകളില്‍

“Manju”

തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലും പരിചരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വനിതാ ശിശുവികസന വകുപ്പ് സജ്ജമാക്കുന്ന ശിശുപരിപാലന കേന്ദ്രങ്ങളായ ക്രഷുകള്‍ ആദ്യഘട്ടത്തില്‍ഏഴു ജില്ലകളില്‍.

തിരുവനന്തപുരം കിന്‍ഫ്ര കാമ്പസ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല, ആലപ്പുഴ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്‍പറ്റ സിവില്‍ സ്‌റ്റേഷന്‍, കാസര്‍കോട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് മറ്റു ക്രഷുകള്‍ ആരംഭിക്കുന്നത്.

സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമായ തുക ജില്ല വനിത ശിശുവികസന ഓഫീസര്‍മാര്‍ക്ക് ലഭ്യമാകും. നാഷണല്‍ ക്രഷ് സ്‌കീം അനുസരിച്ച്‌ ശിശുക്ഷേമ സമിതി മുഖേനയാണ് പ്രവര്‍ത്തിക്കുക.

Related Articles

Back to top button