IndiaLatest

കണ്ണിനുള്ളില്‍ ത്രിവര്‍ണ്ണ പതാക വരച്ച്‌ രാജ

“Manju”

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യം മുഴുവന്‍ ത്രിവര്‍ണ പതാകകള്‍ കൊണ്ട് നിറയുന്ന സമയമാണിത്. വിപുലമായ ആഘോഷ പരിപാടികളായിരിക്കും രാജ്യം മുഴുവന്‍ നടക്കുന്നത്. ആഗസ്റ്റ് 15-ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് ആഘോഷം തുടങ്ങുന്നത്. പതാക ഉയര്‍ത്തല്‍ ചടങ്ങുകളും സാംസ്‌കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ട്.

രാജ്യം സ്‌നേഹത്തിന്റെ ഭാഗമായി പലരും ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ചെറിയ ബാഡ്ജുകള്‍ കുത്തുന്നതുമൊക്കെ ഈ ദിവസത്തെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ പതിവില്‍ നിന്നൊക്കെ വ്യത്യസ്തമായി ഈ സ്വാതന്ത്ര്യദിനത്തിന് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായി ഒരു കലാകാരന്‍ ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്‌ അവബോധം വളര്‍ത്തുന്നതിനായി മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് തന്റെ കണ്ണിലെ ദ്രടപടലത്തില്‍ ദേശീയ പതാക വരച്ചിരിക്കുകയാണ്. യുഎംടി രാജ എന്നയാളാണ് രാജ്യസ്‌നേഹത്തിന്റെ ഭാഗമായി തന്റെ വലത് കണ്ണില്‍ ഇത്തരത്തിലൊരു സാഹസികത ചെയ്തത്. കേള്‍ക്കുമ്പോള്‍ അത്ഭുതവും പേടിയുമായിരിക്കും പലര്‍ക്കും തോന്നുന്നത്. മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചത്.

കണ്ണാടിയില്‍ നോക്കിയാണ് താന്‍ പെയിന്റിംഗ് പൂര്‍ത്തിയാക്കിയതെന്ന് രാജ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കണ്ണാടിയില്‍ തന്റെ നോട്ടം ഉറപ്പിക്കാന്‍ പ്രയാസമായെത് കാരണം 16 തവണ ശ്രമിച്ചിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് കണ്ണ് അതുകൊണ്ട് ഇത് ആരും അനുകരിക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും രാജയുടെ രാജ്യസ്‌നേഹം ലോകം മുഴുവന്‍ വൈറലായി കഴിഞ്ഞു.

Related Articles

Back to top button