IndiaLatest

വരവരറാവുവിന് ജാമ്യം അനുവദിച്ച്‌ കോടതി

“Manju”

ദില്ലി : ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ വരവരറാവുവിന്‍റെ ആരോഗ്യസാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് നടപടി.ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെയാണ് വരവരറാവു സുപ്രീം കോടതിയെ സമീപിച്ചത്. 2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസില്‍ വരവര റാവു അറസ്റ്റിലാകുന്നത്.

Related Articles

Back to top button