IndiaLatest

പാകിസ്താനിൽ ഭീകരാക്രമണം തുടർന്ന് താലിബാൻ; നാല് പാക് സൈനികർ കൊല്ലപ്പെട്ടു

“Manju”

ഇസ്ലാമാബാദ്: താലിബാൻ ഭീകരരുടെ ചാവേർ ബോംബാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തി മേഖലയിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. വാനിന് സമീപം ബൈക്കിലെത്തിയ താലിബാൻ ഭീകരൻ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കൻ വസീറിസ്ഥാനിലാണ് ആക്രമണം നടന്നത്. ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലെ അതിർത്തിയിലാണ് ഭീകരർ തിരിച്ചടിച്ചത്. അഫ്ഗാനിൽ ലഷ്‌ക്കറിനേയും ജയ്‌ഷെ മുഹമ്മദിനേയും വളർത്തുന്ന പാകിസ്താനെതിരെയാണ് താലിബാൻ ഭീകരർ പ്രതികരിക്കുന്നത്.

പാക് താലിബാൻ നേതാവിനെ അഫ്ഗാൻ സൈന്യം വധിച്ചതിന്റെ പ്രതികാരമായിട്ടാണ് പാക് അതിർത്തിയിൽ താലിബാൻ ഭീകരർ പാക് സൈന്യത്തിനെതിരെ ചാവേർ ആക്രമണം നടത്തിയത്. ഒരു മാസത്തിനിടെ മൂന്നാമത്തെ ആക്രമണമാണ് പാക് സൈന്യത്തിനെതിരെ താലിബാൻ ഭീകരർ നടത്തുന്നത്. അക്രമത്തെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അപലപിച്ചു.

പാകിസ്താനിലെ ഗോത്രവർഗ്ഗമേഖല കേന്ദ്രീകരിച്ചാണ് താലിബാൻ ഭീകരർ പ്രവർത്തിക്കുന്നത്. അതിർത്തിയിൽ മുള്ളുവേലികെട്ടി പ്രതിരോധിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങളെ പല മേഖലയിലും താലിബാൻ ഭീകരർ എതിർത്തിരുന്നു. കഴിഞ്ഞ ജൂലൈ 4ന് പത്ത് പാക് സൈനികർക്ക് നേരെ താലിബാൻ ബോംബാക്രമണം നടത്തിയിരുന്നു. മെയ് 30ന് രണ്ടു സൈനികർക്ക് സമാനരീതിയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Related Articles

Back to top button