India

ചൈനയുടേയും പാകിസ്താന്റേയും ഭീകരതയോടുള്ള ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്

“Manju”

ന്യൂഡൽഹി;ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിൽ ചൈനയുടേയും പാകിസ്താന്റേയും ഭീകരതയോടുള്ള ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ. പതിവുപോലെ ഇന്ത്യയ്‌ക്കെതിരെ നുണപ്രചാരണവും അപവാദ പ്രചാരണവും നടത്തിയതോടെയാണ് ഇന്ത്യൻ പ്രതിനിധി ശക്തമായി പ്രതികരിച്ചത്. ഭീകരത വളർത്തുന്നതിൽ ഇരുരാജ്യങ്ങളുടേയും മേഖലയിലെ പങ്കാണ് ഇന്ത്യ തുറന്നുപറഞ്ഞത്. ഇന്ത്യയ്‌ക്കായി രക്ഷാസമിതി പ്രതിനിധി രുചിര കാംബോജാണ് പാക്-ചൈന നയങ്ങളെ ശക്തമായി അപലപിച്ചത്.

പാകിസ്താന്റെ ഇന്ത്യയോടുള്ളത് ശത്രുതാപരമായ സമീപനമാണ്. ചൈന അതിർത്തിയിൽ നടത്തുന്നത് നിഴൽയുദ്ധമാണ്. ഇരുരാജ്യങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണ് സഭയ്‌ക്ക് മുമ്പാകെ നിരത്തുന്നത്. ഒരു ബന്ധവുമില്ലാത്ത വിഷയങ്ങൾ അസമയത്ത് സഭയിൽ ഉന്നയിക്കുന്ന പാകിസ്താന്റെ ഔചിത്യമില്ലായ്മയും ഇന്ത്യ എടുത്തു പറഞ്ഞു. ചൈന സമീപകാലത്ത് തുടരുന്ന അതിർത്തിയിലെ അധിനിവേശ ശ്രമങ്ങളും അതിർത്തിലംഘന ശ്രമങ്ങളും ഇന്ത്യ തെളിവ് സഹിതം സഭയ്‌ക്ക് മുന്നിൽ വെച്ചു.

ഭീകരതയോട് പാകിസ്താൻ കാണിക്കുന്ന രക്ഷാ മനോഭാവം അവരുടെ മണ്ണിനെ തന്നെ രക്തത്താൽ മുക്കുകയാണ്. ചൈനയുടെ ഉദ്യോഗസ്ഥരടക്കം പാക് മണ്ണിൽ കൊല്ലപ്പെട്ടിട്ടും ചൈന പാക് ഭീകരതയെ വളർത്തുന്നത് ഇന്ത്യയ്‌ക്കെതിരായ നിഴൽയുദ്ധമാണെന്നും ഇന്ത്യൻ പ്രതിനിധി ആരോപിച്ചു. പാക് ഭീകരരെ അന്താരാഷ്‌ട്ര കുറ്റവാളികളാക്കാൻ എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ചൈനയാണ് തടസ്സം നിന്നത്. ഐക്യരാഷ്‌ട്ര സഭ പട്ടിക തയ്യാറാക്കുമ്പോൾ അതിനെ എതിർക്കുന്ന ചൈനയുടെ സമീപനം തികഞ്ഞ ഇരട്ടത്താപ്പാണെന്നും രുചിര പറഞ്ഞു.

ആറുമാസം മുൻപ് ലഷ്‌ക്കറിന്റെ രണ്ടാം കമാന്ററും പാക് ഭീകരനുമായ അബ്ദുൾ റഹ്മാൻ മാക്കിയെ കൊടുംഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന എതിർത്തിരുന്നു. മുൻപ് ജയ്‌ഷെ തലവൻ മസൂദ് അസറിനെതിരെ രക്ഷാസമിതിയിൽ തീരുമാനം എടുക്കുന്നതും ചൈനയാണ് തടഞ്ഞത്. ചൈനയുടെ സമ്മർദ്ദത്തെ മറികടന്ന് നടപടി കടുപ്പിക്കാൻ ഇന്ത്യ പത്തുവർഷ ത്തോളം കാത്തിരിക്കേണ്ടിവന്ന കാര്യവും രുചിര കാംബോജ് ചൂണ്ടിക്കാട്ടി.

മുംബൈ ഭീകരാക്രമണത്തിലെ സുപ്രധാന ആസൂത്രകരായ മസൂദ് അസർ, ഹാഫിസ് സയ്യദ്, സാക്കി ഉർ റഹ്മാൻ എന്നിവരെ രക്ഷാസമിതിയുടെ 1267-ാംമത് കമ്മിറ്റിയാണ് കൊടും ഭീകര രുടെ പട്ടികയിൽപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ ചൈന എല്ലാതവണയും സ്ഥിരാംഗത്വ വീറ്റോ ഉപയോഗിച്ച് പാകിസ്താന് അനുകൂലമായി നടപടിക്രമങ്ങൾ മരവിപ്പിച്ചതും രുചിര കാംബോജ് ഉദാഹരണ സഹിതം വിശദീകരിച്ചു.

Related Articles

Back to top button