HealthIndiaLatest

ശാന്തിഗിരിയുടെ ചികിത്സമോഡല്‍ ശ്രദ്ധേയം – ഡി.കെ. മുരളി എം. എല്‍. എ

“Manju”

പോത്തന്‍കോട്: ആതുരസേവനരംഗത്ത് ശാന്തിഗിരിയുടെ ചികിത്സാരീതിയും സമീപനവും ഏറെ ശ്രദ്ധേയമാണെന്ന് ഡി.കെ. മുരളി എം . എല്‍ . എ. ശാന്തിഗിരി ലാബ്സ് & ആന്റ്സ് സ്കാന്‍സിന്റേയും അലോപ്പതി ക്ലിനിക്കിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് രോഗനിര്‍ണ്ണയമെന്നും ആയൂര്‍വേദത്തിലും സിദ്ധത്തിലും ഗവേഷണങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാബിന്റെ പ്രവര്‍ത്തനോടനുബന്ധിച്ച് നടന്ന സൌജന്യ ഡയബറ്റിക് -തൈറോയിഡ് രോഗനിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിച്ചു. സംയോജിതചികിത്സ പദ്ധതികളാണ് നാടിനാവശ്യമെന്നും മഹാമാരിക്കാലത്ത് പൊതുജനാരോഗ്യത്തിന് ഫലപ്രദമായ ചികിത്സാപദ്ധതിയാണ് സിദ്ധയെന്ന് തെളിയിക്കപ്പെട്ടുവെന്നും സ്വാമി പറഞ്ഞു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കോം‌പ്ലക്സില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി. ഹരിഹരന്‍ അദ്ധ്യക്ഷനായി. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ വിഭാഗം ഹെഡ് ഡോ. ജനനി നിശ്ചിത ജ്ഞാന തപസ്വിനി, ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, സീനിയര്‍ ജനറല്‍ മാനേജര്‍ ഡി. പ്രദീപ്കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബി. രാജ്‌കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം. പി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.യു. ശാലിനി കൃഷ്ണ സ്വാഗതവും വാന്തം ഗ്രൂപ്പ് ഡയറക്ടര്‍ എ. വീരബാഹു കൃതജ്ഞതയും പറഞ്ഞു. ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.

 

Related Articles

Back to top button