KeralaLatest

ജംഗിള്‍ സഫാരി ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി

“Manju”

വയനാട്: വയനാട് ജില്ലയില്‍ വിനോദസഞ്ചാരികള്‍ക്കായി കെ.എസ്.ആര്‍.ടി.സി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുല്‍പ്പള്ളി റൂട്ടില്‍ വനപാതയിലൂടെ 60 കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയാണ് സര്‍വീസ് നടത്തുക.

ബത്തേരി ഡിപ്പോയില്‍ നിന്ന് ആരംഭിച്ച്‌ പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ബത്തേരി ഡിപ്പോയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു നിര്‍വഹിച്ചു.

കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ബജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസുകളും സജ്ജമാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള എസി ഡോര്‍മിറ്ററികളാണ് സ്ലീപ്പര്‍ ബസിനുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പര്‍ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ ഇത്തരത്തില്‍ മൂന്ന് ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button